കടവൂര്‍: നീരാവില്‍ എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്കൂളിന് മുന്നില്‍ പൂവാലശല്യം രൂക്ഷമാകുന്നതായി പരാതി. സ്കൂള്‍ സമയം ആരംഭിക്കുന്ന രാവിലെ എട്ടുമുതല്‍ പത്ത് വരെയും സ്കൂള്‍ വിടുന്ന നാലുമണി സമയത്തുമാണ് പൂവാലശല്യം. കടവൂര്‍-നീരാവില്‍ റോഡിലാണ് പൂവാലശല്യം അധികമെന്ന് പ്രദേശവാസികള്‍ പറയുന്നു. ആഡംബര ബൈക്കുകളില്‍ വലിയ ശബ്ദമുള്ള സൈലന്‍സര്‍ ഘടിപ്പിച്ച് അതിവേഗത്തിലാണ് പൂവാലന്മാരുടെ പരക്കംപാച്ചില്‍. പല തവണ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടിടും പ്രയോജനമില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: