ആലപ്പുഴ: ഹൈകോടതി പരിസരത്ത് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റിയുടെയും ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസ് ക്ലബ്ബിന്റെ സമീപത്തുനിന്നാരംഭിച്ച പ്രകടനം നഗരചത്വരം, മിനി സിവില്‍ സ്റ്റേഷന് വഴി പ്രസ്സ് ക്ലബ്ബ് അങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം കെയുഡബ്ല്യൂജെ സംസ്ഥാന വൈസ് പ്രസിഡന്റ് ജാക്സണ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് അംജിത്ത്.പി.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ഹരികൃഷ്ണന്, എക്സിക്യൂട്ടീവ് അംഗം ടി.കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: