ദമാസ്കസ്: സിറിയയില്‍ റിബലുകളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 43 പേര് കൊല്ലപ്പെട്ടു. ഇതില്‍ 11 കുട്ടികളും ഉള്‍പ്പെടുന്നതായി സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു.
സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലുമാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. എന്നാല്‍ ഇഡ്ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സൈന്യമാണോ സര്‍ക്കാര്‍ വിമാനങ്ങളാണോ ആക്രമണം നടത്തിയതെന്നു വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: