ഒഴിവായത് വന്‍ ദുരന്തം
തുറവൂര്‍: ഓടിക്കൊണ്ടിരുന്ന മിനിബസ്സിന് തീപിടിച്ചു .ബസ്സ് പൂര്‍ണ്ണമായും കത്തിനശിച്ചു. ചെല്ലാനം അന്ധകാരനഴി തീരദേശ റോഡില്‍ പ്രതിഭാ ബസ്സ്റ്റോപ്പിനു സമീപം ഇന്നലെപുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. അഴീക്കല്‍, പാട്ടം ഭാഗങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികളെ കയറ്റി കൊച്ചി ഹാര്‍ബറിലേക്ക് കൊണ്ടു പോകാന്‍ വന്ന ബസാണ് കത്തിയത്.
എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ പള്ളിത്തോട്ട് സ്വദേശി കുട്ടപശ്ശേരി വീട്ടില്‍ ബിനീഷ് (25) ബസ്സ് നിര്‍ത്തി ചാടി ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നെത്തിയ ഒരു യൂണിറ്റ് ഫയര്‍ഫോഴ്സും കുത്തിയതോടു പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കുര്‍ പരിശ്രമിച്ചാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ചെല്ലാനം സ്വദേശി വാച്ചക്കല് ചാള്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിയ ബസ്സ്. കുത്തിയതോട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: