ബൈക്ക് മോഷണം കൗമാരക്കാര്‍ പിടിയില്‍

Thursday 21 July 2016 9:21 pm IST

തൊടുപുഴ: ബൈക്ക് മോഷണം രണ്ട് കൗമാരക്കാര്‍ പിടിയില്‍. 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെരുമ്പള്ളിച്ചിറയില്‍ നിന്നും, തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ബൈക്കില്‍ യാത്ര ചെയ്യാനാണ് ഇവര്‍ മോഷണം നടത്തിയത്. പിടിക്കുമെന്നായപ്പോള്‍ ബൈക്ക് പൊളിച്ച് വില്‍ക്കാനും ഇവര്‍ പദ്ധതിയിട്ടു. ഇവരുടെ നേതൃത്വത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായും പോലിസിനു വിവരം ലഭിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ ജയകുമാര്‍, ഷാഡോ പോലീസ് എസ്‌ഐ ടിആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.