വൃദ്ധദമ്പതികളുടെ 4000 രൂപ കവര്‍ന്നു

Thursday 21 July 2016 9:22 pm IST

തൊടുപുഴ: ബസുകളില്‍ മോഷണം തുടര്‍ക്കഥയാകുന്നു. ഇന്നലെ മുതലക്കോടത്ത് നിന്നും എത്തിയ വൃദ്ധ ദമ്പതികളുടെ് 4000 രൂപയാണ് കവര്‍ന്നത്. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. തൊടുപുഴയില്‍ നിന്നും തിരികെ പോകാന്‍ വണ്ടിക്കൂലി പോലുമില്ലാതിരുന്ന ദമ്പതികള്‍ക്ക് ഏയ്ഡ്‌പോസ്റ്റില്‍ നിന്ന പോലീസുകരാനാണ് പണം നല്‍കിയത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു മാസത്തിനടയില്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോകുന്നത് വ്യാപകമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.