ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ഒഴിഞ്ഞ കിടക്കുന്ന തസ്തികകള്‍ ഉടനടി നികത്തണം, അമിത ജോലിഭാരം കുറയ്ക്കണം എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഇഎസ് ജില്ലാ പ്രസിഡന്റ് കെ. സദാശിവന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. കെഎസ്ടിഇഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ടി.പി. വിജയന് മുഖ്യപ്രഭാഷണം നടത്തി.
കെ.ടി. സന്തോഷ് കുമാര്‍, എന്‍. ദേവദാസ്, വി.കെ. ചന്ദ്രന്, സി.ആര്. മനോജ്, ഒ.കെ. അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപനസഭ കെഎസ്ടിഇഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എന്‍. വേണുഗോപാല്‍ (പ്രസിഡന്റ്), ജി.എം. അരുണ്‍കുമാര്‍ (സെക്രട്ടറി), സി.എസ്. സുനുകുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: