ആശുപത്രി കേന്ദ്രീകരിച്ച് തട്ടിപ്പ് : യുവതി പിടിയില്‍

Thursday 21 July 2016 9:41 pm IST

ഓമന

 

ചാലക്കുടി: ആശുപത്രികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി വന്നിരുന്ന സ്ത്രീയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.അരിമ്പൂര്‍ കുരുതുക്കുളങ്ങര പല്ലിശ്ശേരി വീട്ടില്‍ ഓമന(37)യാണ് പിടിയിലായത്.
ആശുപത്രികളില്‍ എത്തുന്ന പാവപ്പെട്ട രോഗികളേയും അവരുടെ സഹായികളുമായി പരിചയപ്പെട്ട് ആശുപത്രിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വാസത്തിലെടുക്കും തുടര്‍ന്ന് ആശുപത്രി അധികൃതരെ കാണുവാന്‍ പോകുന്നതിന് മുന്‍പ് സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി ബാഗില്‍ വെപ്പിച്ച് അത് കൈക്കലാക്കി മുങ്ങുകയുമായിരുന്നു പതിവ്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി, അങ്കമാലി എല്‍.എഫ് ആശുപത്രി എന്നിവിടങ്ങളിലായി ഇത്തരത്തില്‍ ഏഴോളം കേസുകള്‍ ഇവരുടെ പേരിലൂണ്ടെന്ന് പോലീസ് അറിയിച്ചു.എസ്.ഐ ഇതിഹാസ് താഹ,എ.എസ്.ഐ.എം.എ.രാമകൃഷ്ണന്‍,പി,സി.ഒ സഹദേവന്‍.വനിത പോലീസ് ഉദ്യോഗസ്ഥരായ സുനിത,ത്രേസ്യ,സിനി പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.