ഒഡിഎഫ്: ഗാര്‍ഹിക കക്കൂസ് നിര്‍മാണം; തൊഴിലുറപ്പ് ഫണ്ട് ഉപയോഗപ്പെടുത്തും

Thursday 21 July 2016 10:11 pm IST

കണ്ണൂര്‍: അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ പൊതുസ്ഥല വിസര്‍ജ്യ രഹിത ജില്ല (ഒഡിഎഫ്) പദ്ധതി പ്രകാരം ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മിക്കുന്നതിന് പഞ്ചായത്ത് വിഹിതവും തൊഴിലുറപ്പ് പദ്ധതി വിഹിതവും ഉപയോഗപ്പെടുത്തും. ഗാര്‍ഹിക കക്കൂസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഴീക്കോട് ഗ്രാമ പഞ്ചായത്ത്തല അവലോകനയോഗത്തിലാണ് തീരുമാനം. ഗുണഭോക്താക്കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സും നല്‍കി. കക്കൂസുകളിലാത്ത 125 ഗുണഭോക്താക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്ന അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍, ചിറക്കല്‍, പാപ്പിനിശ്ശേരി, വളപട്ടണം എന്നീ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പിന്റെ അധിക വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും തീരുമാനമായി. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ് പദ്ധതി വിശദീകരണം നടത്തി. അസ്സി.കോ-ഓര്‍ഡിനേറ്റര്‍ ഇ.മോഹനന്‍ ക്ലാസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.