അന്താരാഷ്ട്ര കടുവാദിനം: പ്രബന്ധ, ക്വിസ് മത്സരങ്ങള്‍

Thursday 21 July 2016 10:12 pm IST

കണ്ണൂര്‍: അന്താരാഷ്ട്ര കടുവാദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന ഡിവിഷന്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രബന്ധ- ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള പൊതുജനങ്ങള്‍ക്കായി കടുവകളും അപചയം നേരിടുന്ന ആവാസവ്യവസ്ഥകളും എന്ന വിഷയത്തിലാണ് പ്രബന്ധ മത്സരം. അഞ്ച് പേജില്‍ കവിയാത്ത പ്രബന്ധം അസി.കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റസ്, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ, മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട് 673026 എന്ന വിലാസത്തില്‍ 27 ന് 5 മണിക്ക് മുമ്പ് ലഭിക്കണം. കടുവ എന്ന വിഷയത്തില്‍ കോഴിക്കോട്ടെ വനശ്രീയില്‍ 29 ന് ഉച്ചക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെ നടക്കുന്ന ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. നേരത്തെ ടെലഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0495 2414283, 8547603870, 8547603871 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.