സൈക്കിള്‍ കടയുടെ ഗോഡൗണില്‍ തീപിടിത്തം

Thursday 21 July 2016 10:07 pm IST

പൊന്‍കുന്നം: സൈക്കിള്‍ കടയുടെ ഗോഡൗണില്‍ തീപിടിച്ചു. സൈക്കിളുകളും ടയറുകളും കത്തിനശിച്ചു. മൈലാടിയില്‍ സ്റ്റോഴ്‌സിന്റെ ഗോഡൗണിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ തീപിടിത്തമുണ്ടായത്. അടച്ചിട്ട മുറിക്കുള്ളില്‍ നിന്ന് പുക ഉയരുന്നതു പരിസരവാസികളാണ് കണ്ടത്. തുടര്‍ന്ന് ഷട്ടര്‍ തുറന്നു പരിസരത്തെ തൊഴിലാളികളും ഡ്രൈവര്‍മാരും ചേര്‍ന്നു തീയണയ്ക്കാന്‍ ശ്രമിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഗോഡൗണിലെ സൈക്കിളുകളും ടയറുകളും സ്‌പെയര്‍പാര്‍ട്‌സുകളും പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. മുറിയില്‍ വൈദ്യുതിബന്ധമുണ്ടായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.