പാലാ-കുറുമുള്ളൂര്‍ ബസ് നിര്‍ത്തലാക്കി; യാത്രക്കാര്‍ വലയുന്നു

Thursday 21 July 2016 10:10 pm IST

പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍നിന്ന് രാത്രി 8.50-നുള്ള കുറുമുള്ളൂര്‍ ബസ് നിര്‍ത്തലാക്കിയതിനാല്‍ യാത്രക്കാര്‍ വലയുന്നു. വര്‍ഷങ്ങളായുള്ള ബസ് സര്‍വീസാണിത്. ജീവനക്കാരില്ലാത്തതാണ് ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ദൂരെ സ്ഥലങ്ങളില്‍നിന്ന് പാലായിലെത്തുന്ന സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. മുത്തോലി, ചേര്‍പ്പുങ്കല്‍, കിടങ്ങൂര്‍, കട്ടച്ചിറ, വെട്ടിമുകള്‍, മംഗരക്കലുങ്ക് ഭാഗങ്ങളിലേക്കുള്ളവരാണ് ഏറെ വലയുന്നത്. ഏറ്റുമാനൂരില്‍നിന്ന് കല്ലമ്പാറ, കുറുമുള്ളൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന രാത്രി യാത്രക്കാര്‍ ടാക്‌സികള്‍ക്ക് അമിത കൂലി കൊടുത്താണ് പോകുന്നത്. ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.