കണ്ണൂര്‍: സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്), മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി എന്നിവയുടെ സംയുക്ത അക്കാദമിക്ക് സംരംഭമായ മെഡിറ്റിന്റെ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ക്ലിനിക്കല്‍ എഞ്ചിനീയറിങ്ങ് അഡ്വാന്‍സ് ഡിപ്ലോമ, ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങ് യോഗ്യതയോ, ഐടി/കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദമോ, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഐടി/ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങ് ത്രിവത്സര ഡിപ്ലോമയോ ഉളളവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം. ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങ്/മെഡിക്കല്‍ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങ് യോഗ്യതയോ ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ത്രിവത്സര ഡിപ്ലോമയോ ഉളളവര്‍ക്ക് ക്ലിനിക്കല്‍ എഞ്ചിനീയറിങ്ങിനും ബിരുദധാരികള്‍ക്ക് ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിനും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ംംം.രറശ.േീൃഴ, ംംം.ാരര.സലൃമഹമ.ഴീ്.ശി എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ ആഗസ്ത് 20 വരെ സ്വീകരിക്കും. ഫോണ്‍:9746093222, 9895029009, 0497 2711910.
പ്രതികരിക്കാൻ ഇവിടെ എഴുതുക: