ഇരിട്ടി: കീഴൂര്‍ കുന്നില്‍ ടെമ്പോവാനും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരായിരുന്ന തില്ലങ്കേരി കാവുംപടി സ്വദേശികളായ യൂസഫ്(30), ബഷീര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ ഇരിട്ടി മട്ടന്നൂര്‍ റോഡില്‍ കീഴൂര്‍ കുന്ന് ഇറക്കത്തിലെ വളവിലായിരുന്നു അപകടം. ഈ വളവിലെ റോഡിന്റെ നടുവിലായി വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വാഹനം ഗര്‍ത്തത്തില്‍ വീഴുന്നത് വെട്ടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: