പയ്യാവൂര്‍: പഠനത്തില്‍ മാത്രമല്ല സേവന പ്രവര്‍ത്തനങ്ങളിലും മുന്നിലാണെന്ന് തെളിയിക്കുകയാണ് പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂള്‍. സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ തകര്‍ന്നുകിടന്ന കണ്ടക്കശ്ശേരി ഓടക്കടവ് റോഡ് ഗതാഗതയോഗ്യമാക്കി നാടിനു മാതൃകയായിരിക്കുകയാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. രണ്ടു കിലോമീറ്റര്‍ റോഡാണ് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കൂട്ടായ ശ്രമത്തിലൂടെ നന്നാക്കിയത്. റോഡ് നന്നാക്കല്‍ പ്രവൃത്തി പടിയൂര്‍ ഗ്രാമ പഞ്ചായത്ത് അഗം കെ.ടി.മാത്യു ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: