കണ്ണൂര്‍: കണ്ണൂര്‍ ഗണേശസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മഠങ്ങളുടേയും ക്ഷേത്രങ്ങളുടേയും ഗ്രാമക്കൂട്ടായ്മകളുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സാര്‍വ്വജനീക ഗണേശോത്സവത്തിന്റെ നടത്തിപ്പിനായി ആഘോഷക്കമ്മറ്റി രൂപീകരിച്ചു. രക്ഷാധികാരികളായി സ്വാമി അമൃതകൃപാനന്ദപുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, ആത്മചൈതന്യ സ്വാമികള്‍, സ്വാമി സാധുവിനോദ്, മാതാ പ്രേംവൈശാലി, എ.വി.അശോകന്, കെ.കെ.മോഹനന്, കെ.ജി.ബാബു എന്നിവരേയും കെ.വി.ജയരാജന് മാസ്റ്റര്‍ (ചെയര്മാന്), ഡി.കെ.പ്രവീണ്‍, ടി.സുരേഷ് ബാബു (വൈസ് ചെയര്മാന്മാര്),കെ.വി.സജീവന് (ജനറല്‍ കണ്‍വീനര്‍), പി.വി.പ്രിയേഷ്, ബി.അശോകന് (കണ്‍വീനര്‍മാര്‍) എന്നിവരും അടങ്ങുന്ന 101 അംഗ കമ്മറ്റി രൂപീകരിച്ചു. യോഗത്തില്‍ കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. കെ.വി.ജയരാജന് സംസാരിച്ചു. കെ.വി.സജീവന് നന്ദി പറഞ്ഞു. പുതുതായി നിമഞ്ജന വിഗ്രഹം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9388685144 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: