ഇരിട്ടി: നാടിന്റെ പുരോഗതിക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നതിനു പകരം എതിര് രാഷ്ട്രീയക്കാരെ ഉന്മൂലനം ചെയ്യുന്ന കിരാതമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അഭ്യര്‍ഥിച്ചു. ബിഡിജെഎസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനും ജനങ്ങള്‍ക്കും ക്ഷേമകരമാവുന്ന രീതിയില്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണം. അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ദാസന് തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി.വി.ബാബു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ കര്‍മ്മ പദ്ധതികള്‍ കേന്ദ്ര കമ്മിറ്റിയംഗം അരയാക്കണ്ടി സന്തോഷ് അവതരിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ ബൂത്തുകളും പുനസംഘടിപ്പിക്കുക, ഓരോ പ്രദേശങ്ങളിലെയും സാമൂഹ്യ പ്രശ്നങ്ങളില്‍ ഏര്‍പ്പെടുക, ആദിവാസികളുടെ ഇടയിലുള്ള ചൂഷണം തടയുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ ഗുണ ഭോക്താക്കളില്‍ എത്തിക്കുക, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സഹായിക്കുക, ഓരോ പഞ്ചായത്തിലും ദിര്ബലരെ സഹായിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയ ബഹുമുഖ പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനമെടുത്തു. കെ.കെ.സോമന്, കെ.വി.അജി, രതീഷ് ബാബു, ശ്രീധരന് കാരായി, പി.എന്‍.ബാബു, വി.ആര്.സുനില്‍, സജീവന് പാനൂര്‍, സുരേന്ദ്രന് അലവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭൂമികൈമാറ്റം റജിസ്ട്രേഷന് ചാര്‍ജ്ജ് കുറക്കണം: എസ്എന്‍ഡിപി യൂണിയന്
ഇരിട്ടി: രക്ഷിതാക്കള്‍ മക്കള്‍ക്ക് ഇഷ്ടദാനം പോലെയുള്ള ഭൂമി കൈമാറ്റം നടത്തുന്നതിനു റജിസ്ട്രേഷന് ഫീസ് അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്നും. റജിസ്ട്രേഷന് ഫീസ് കാലോചിതമായി മാത്രമേ പരിഷ്കരിക്കുവാന്‍ പാടുള്ളൂ. എന്നും ഇരിട്ടി എസ്എന്‍ഡിപി യൂണിയന് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി പി.എന്‍.ബാബു, കെ.കെ.സോമന്, കെ.ജി.യശോധരന്, എം.സി.വിശ്വനാഥന്, എം.കെ.ശിവരാമന്, പി.ആര്. ലാല്‍, രാജന് കണ്ണംകരി, പി.ജി.രാമകൃഷ്ണന്, എ.എന്‍. സുകുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: