ആലപ്പുഴ: എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. മൈക്രോ ഫിനാൻസ് വായ്പയിൽ തട്ടിപ്പു നടത്തിയെന്നാരോപിച്ചാണ് കേസ്. മൂന്ന് എസ്എൻഡിപി ശാഖായൂണിറ്റുകളാണ് പോലീസിൽ പരാതി നൽകിയത്. പദ്ധതിയിൽ അംഗങ്ങളായവർ അടച്ച പണം ബാങ്കിൽ എത്തിയില്ലെന്നും ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചെന്നുമാണ് ഇവരുടെ പരാതി.
ഇതേത്തുർന്ന് പരാതിക്കാർ ഇന്നലെ എസ്എൻഡിപി കായംകുളം താലൂക്ക് യൂണിയൻ ഓഫീസ് ഉപരോധിച്ചു. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ താലൂക്ക് യൂണിയൻ ഭാരവാഹികൾക്കെതിരെ കേസെടുക്കുന്നതിനു പകരം വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: