മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം പോലീസ് നിഷ്‌ക്രിയത്വം പാലിച്ചതിനാല്‍-കുമ്മനം

Thursday 21 July 2016 5:57 pm IST

തിരുവനന്തപുരം: കൊച്ചിയിലും തിരുവനന്തപുരത്തുമായി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത് പോലീസ് നിഷ്‌ക്രിയത്വം മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ പോലീസ് കയ്യും കെട്ടി നോക്കി നിന്നതാണ് കാര്യങ്ങള്‍ വഷളാകാന്‍ കാരണം. ഹൈക്കോടതി വളപ്പിലെ സംഘര്‍ഷത്തെപ്പറ്റി അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷത്തെപ്പറ്റിയും അന്വേഷിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സിഐടിയു പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയത് സ്ഥിതി വഷളാകാന്‍ കാരണമായി. ഇതേപ്പറ്റിയും അന്വേഷണം വേണം. മാധ്യമപ്രവര്‍ത്തകരെ സിഐടിയുക്കാര്‍ ഏകപക്ഷീയമായി അക്രമിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സഹകരണം ജനാധിപത്യ സംവിധാനത്തില്‍ അത്യാവശ്യമാണ്. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.