കലാം അനുസ്മരണം 23ന് തുടങ്ങും

Thursday 21 July 2016 11:28 pm IST

കൊച്ചി: വിക്രം സാരാഭായ് സയന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ഡോ. എ.പി.ജെ. അബ്ദുള്‍കലാം അനുസ്മരണം നടത്തുന്നു. 23 മുതല്‍ 30 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് അനുസ്മരണം. നാളെ എറണാകുളം ടിഡിഎം ഹാളില്‍ 10ന് നടക്കുന്ന അനുസ്മരണ പരിപാടി ഐഎസ്ആര്‍ഒ മുന്‍മേധാവി ജി. മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. കലാമിന്റെ ജന്മസ്ഥലമായ രാമേശ്വരത്ത് ഈ മാസം 27ന് സ്മാരകനിര്‍മ്മാണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തൊണ്ണൂറ് കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. കലാമിന്റെ സഹോദരപുത്രന്‍ എ.പി.ജെ. ഷെയ്ക്ക് സലീം അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിലെ ചിലഭാഗങ്ങള്‍ കോര്‍ത്തിണക്കി എംഇറ്റി പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാടകാവതരണവും നടക്കും. വിവിധ മത്സരങ്ങളില്‍ വിജയികളായ ആയിരത്തോളം വിദ്യാര്‍ത്ഥികളെ അനുമോദിക്കും. അഗ്നിച്ചിറകുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രധാനമന്ത്രിക്ക് നല്‍കും. സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ എം. സി. ദിലീപ് കുമാര്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര രാജന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.