കൊച്ചി: കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്യാപ്റ്റൻ കെ. തിമ്മപ്പ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള കെസിഎ അവാർഡ് നേടിയ രോഹൻ പ്രേം നയിക്കും.
ഇന്ത്യൻ താരം സഞ്ജു വിശ്വനാഥൻ, മുൻ കേരള ക്യാപ്റ്റൻ വി.എ. ജഗദീഷ്, സച്ചിൻ ബേബി, പി. പ്രശാന്ത്, നിഖിലേഷ് സുരേന്ദ്രൻ, സന്ദീപ് വാര്യർ തുടങ്ങിയ പ്രമുഖർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ന് മുതൽ ആഗസ്റ്റ് പതിനെട്ട് വരെ ബെംഗളൂരുവിലും മൈസൂരിലുമായാണ് ടൂർണമെന്റ്. ഗ്രൂപ്പ് സിയിൽ കെഎസ്സിഎ കോൾറ്റ്സ്, ഡി.വൈ. പാട്ടീൽ അക്കാദമി, ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ടീം എന്നിവർകൊപ്പമാണ് കേരളം കളിക്കുന്നത്.
പി. ബാലചന്ദ്രൻ ടീം കോച്ചും ടിനു യോഹന്നാൻ സഹപരിശീലകനും. നസീർ മച്ചാൻ ടീം മാനേജർ.
ടീം: രോഹൻ പ്രേം (ക്യാപ്റ്റൻ, വി.എ. ജഗദീഷ്, സഞ്ജു വിശ്വനാഥൻ, നിഖിലേഷ് സുരേന്ദ്രൻ, വിഷ്ണു വിനോദ്, സച്ചിൻ ബേബി, പി. പ്രശാന്ത്, വിനൂപ് മനോഹരൻ, അക്ഷയ് ചന്ദ്രൻ, ഫാബിദ് ഫറൂഖ് അഹമ്മദ്, മനു കൃഷ്ണൻ, സന്ദീപ് വാര്യർ, എൻ. നിയാസ്, വിനോദ് കുമാർ, ബാസിൽ തമ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: