ആന്റ്വിഗ: വിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തിട്ടുണ്ട്.
37 റൺസെടുത്ത ഓപ്പണർ ശിഖർ ധവാനും 13 റൺസെടുത്ത ചേതേശ്വർ പൂജാരയൂം ക്രീസിൽ. മുരളി വിജയ് ആണ് പുറത്തായത്.
സ്കോർ 14 റൺസിലെത്തിയപ്പോൾ 7 റൺസെടുത്ത മുരളി വിജയിനെ ഷാനൻ ഗബ്രിയേലിന്റെ പന്തിൽ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് പിടികൂടുകയായിരുന്നു. വിൻഡീസിന് വേണ്ടി റോസ്റ്റൺ ചേസ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: