ചെന്നൈ: അന്തരിച്ച പ്രമുഖ സംഗീത സംവിധായകന് ജോണ്‍സന്റെ മകന് റെന്‍ ജോണ്സണ് (25) ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. റെന്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. എന്‍ജിനീയറായിരുന്ന റെന്‍ അമ്മ റാണിക്കും സഹോദറി ഷാനും ഒപ്പം ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു. 2011 ഓഗസ്റ്റ് 18നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്നു ജോണ്സണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: