ലെഫ്റ്റ് എടുത്ത് ലെഫ്റ്റ് എടുത്ത് റൈറ്റ്‌

Friday 22 July 2016 10:06 am IST

പെരിന്തല്‍മണ്ണ: ചുവന്ന സിഗ്നല്‍ തെളിഞ്ഞാല്‍ കാണുന്ന ഒരു കാഴ്ചയാണ് ഇടത്തോട്ടുള്ള പരാക്രമം. ഭൂരിപക്ഷം ഇരുചക്ര വാഹനയാത്രികരും സിഗ്നല്‍ മാറുന്നതും കാത്ത് വരിയില്‍ നില്‍ക്കാറേയില്ല. ഇടത് വശത്തേക്ക് തിരിയാന്‍ സിഗ്നല്‍ ബാധകമല്ലാത്തതിനാല്‍ മിക്കവരും ഇടത്തോട്ട് തിരിയും. അല്‍പം മുന്നോട്ട് നീങ്ങി വീണ്ടും ഇടത്തോട്ട് തിരിയും. ഇങ്ങനെ മൂന്ന് പ്രാവശ്യം തിരിയുമ്പോള്‍ ശരിക്കും പോകേണ്ട റോഡിലേക്കെത്തും. അപ്പോഴും ആദ്യം ചുവപ്പ് സിഗ്നല്‍ കണ്ട റോഡില്‍ അപ്പോഴും ആളുകള്‍ കാത്തുനില്‍ക്കുകയായിരിക്കും.അപകടം നിറഞ്ഞ ഈ കുറുക്കുവഴിക്ക് കടിഞ്ഞാണിടാന്‍ ട്രാഫിക് പോലീസിനും സാധിക്കുന്നില്ല. ഇരുചക്ര വാഹനങ്ങളുടെ ചവടുപിടിച്ച് ഓട്ടോറിക്ഷകളും ഇതേ തന്ത്രമാണ് പ്രയോഗിക്കുന്നത്. എന്നാല്‍ ഈ സാഹസം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.