കുറ്റിയാടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കുറ്റിയാടി ശ്രീ കുഞ്ഞുമഠം മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണവും, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യജുര്‍വേദ യജ്ഞവും ആഗസ്റ്റ് 14 ന് രാവിലെ 8 ന് ക്ഷേത്രസന്നിധിയില്‍ നടക്കും കെ. ശശിധരന് വൈദിക്കിന്റെ പ്രഭാഷണവും ഉച്ചയ്ക്ക് അമൃത ഭോജനവും ഉണ്ടായിരിക്കും.
നരിപ്പറ്റ: മേല്‍ വള്ള്യാട്ട് ശ്രീ നരസിംഹമഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നിത്യ അഷ്ടദ്രവ്യ ഗണപതി ഹോമവും കാരപ്പറ്റ ദാമോദരന്‍ മാസ്റ്ററുടെ രാമായണപാരായണവും നടന്നു വരുന്നു. ക്ഷേത്രഭാരവാഹികളായി പി. പത്മനാഭന് (പ്രസിഡന്റ്) കെ.സദാനന്ദന് , ടി. കുമാരന് (വൈസ് പ്രസിഡന്റ്) ഇ. ചാത്തു മാസ്റ്റര്‍ (സെക്രട്ടറി) പി.പി. കൃഷ്ണന് മാസ്റ്റര്‍, പി.എ.ബാബു (ജോ. സെക്രട്ടറിമാര്‍) ടി.പി. സുധര്‍മ്മന്‍ (ഖജാന്‍ജി)യായുള്ള 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: