ലൗ ജിഹാദ് കേസുകള്‍ എന്‍ഐഎ അന്വേഷിക്കണം മഹിളാ ഐക്യവേദി

Friday 22 July 2016 10:13 am IST

കോഴിക്കോട്: ലൗജിഹാദ് കേസുകള്‍ എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് മഹിളാ ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ലൗജിഹാദ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് മഹിളാ ഐക്യവേദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് സത്യമാണെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷാ സോമന്‍ പറഞ്ഞു. കുണ്ടൂപ്പറമ്പ് യൂണിയന്‍ വായനശാലയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമ്മേളനത്തില്‍ പുതിയ ജില്ലാ താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. എ.സി. അംബിക അദ്ധ്യക്ഷയായിരുന്നു. കെ.വി. വത്സകുമാര്‍, കെ.പി. രവീന്ദ്രന്‍, കെ. ഷൈനു, എന്നിവര്‍ സംസാരിച്ചു. ശുഭാ നമ്പ്യാര്‍ സ്വാഗതവും ലീല ടീച്ചര്‍ നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലാ ഭാരവാഹികളായി രുഗ്മിണി അമ്മ (രക്ഷാധികാരി), സി.എസ്. സത്യഭാമ (പ്രസിഡന്റ്), മിനി കമ്മട്ടേരി , ശുഭാ നമ്പ്യാര്‍(വൈസ് പ്രസിഡന്റുമാര്‍), ശശികല ജയരാജ് (ജനറല്‍ സെക്രട്ടറി), പ്രജിത ടീച്ചര്‍, ജലജ കുന്ദമംഗലം (സെക്രട്ടറിമാര്‍), ഷീജ കട്ടിപ്പാറ (ഖജാന്‍ജി), സരള മോഹന്‍ദാസ് എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.