നെല്‍സണ്‍ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Saturday 25 February 2012 5:03 pm IST

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മണ്ടേലയ്ക്കു കൂടുതല്‍ ശ്രദ്ധയും വിദഗ്ധ പരിചരണവും ആവശ്യമുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രസിഡന്റിന്റെ ഓഫിസാണു പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. മണ്ടേല എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രസിഡന്റ് ജേക്കബ് സുമ ആശംസിച്ചു. ആഫ്രിക്കന്‍ ജനത മാത്രമല്ല, ലോകം മുഴുവന്‍ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് മണ്ടേലയെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.