കൊല്ലം: കശുവണ്ടിതൊഴിലാളികളുടെ മിനിമം വേജസ് 500 രൂപയായി ഉയര്‍ത്തണമെന്ന് ബിഡിജെഎസ് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആഭ്യന്തരകമ്പോളത്തില്‍ നിന്നും കശുവണ്ടി സംഭരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. കശുവണ്ടി തൊഴിലാളികളുടെ മുടങ്ങികിടക്കുന്ന ഇഎസ്ഐ പിഎഫ് വിഹിതം സര്‍ക്കാര്‍ കുടിശിക സഹിതം അടയ്ക്കുക, ഓണത്തിന് തൊഴിലാളികള്‍ക്ക് 10000 രൂപ ബോണസും 7500 രൂപ അഡ്വാന്‍സും നല്‍കുക, ഫാക്ടറികള്‍ ഓണത്തിന് മുമ്പ് തുറന്നുപ്രവര്‍ത്തിപ്പിക്കുക, കശുവണ്ടിഫാക്ടറികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും യോഗം പാസാക്കി. യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എ.സോമരാജന് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി.രാജു, ഡോ.സുദര്ശനബാബു, പച്ചയില്‍ സന്ദീപ്, വനജ വിദ്യാധരന്, ചിറ്റയം രാമചന്ദ്രന്, അഡ്വ.സജുകുമാര്‍, രഞ്ജിത് രവീന്ദ്രന്, ഇത്തിക്കര രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: