പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

Friday 22 July 2016 7:34 pm IST

വടശ്ശേരിക്കര: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി അപമാനിക്കാന്‍ശ്രമിക്കുകയും, ആക്രമിച്ചു പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. പെരുനാട്, മുണ്ടന്‍ മല, റിനു തോമസ് (27) നെയാണ് പെരുനാട് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി മൂന്നു ദിവസം പെരുന്നാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. യുവാവ് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും, അയല്‍പക്ക വഴക്ക് മാത്രമാണുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പ്രതിയും, പ്രതിയുടെ പിതാവും ചേര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. അറസ്റ്റിലായ യുവാവ് ഏറെക്കാലമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്താറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കൊലക്കേസുള്‍പ്പടെ നിരവധിക്കേസുകളില്‍ പ്രതിയാണ് റിനു തോമസ്. മാസികാസ്വാസ്ഥ്യം ബാധിച്ചയാളെന്ന സാക്ഷ്യപത്രം സമര്‍പ്പിച്ചാണ് ശിക്ഷകളില്‍ നിന്നും ഇയ്യാള്‍ രക്ഷപെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെണ്‍കുട്ടിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയും, ആശുപത്രി കിടക്കയില്‍ വച്ചു പെണ്‍കുട്ടി കൊടുത്ത മൊഴിയും, വലിച്ചു കീറപ്പെട്ട വസ്ത്രങ്ങളം മറ്റു തെളിവുകളും നിലനില്‍ക്കെ, അയല്‍പക്ക തര്‍ക്കമെന്ന നിലയില്‍ കേസ് ഒതുക്കി തീര്‍ക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്ന പരാതി വ്യാപകമായുര്‍ന്നിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.