ഭാരതീയ വിചാരകേന്ദ്രം വിചാരസത്രം നാളെ

Friday 22 July 2016 7:53 pm IST

ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രം ജില്ലാതല വിചാരസത്രം നാളെ രാവിലെ 9.30ന് തോണ്ടന്‍കുളങ്ങര ടെമ്പിള്‍വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ഡി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില് അയ്യങ്കാളി പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജയപ്രസാദ് പ്രഭാഷണം നടത്തും. ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ. സി.ഐ. ഐസക്, പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത, ആര്‍. രുദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ജനറല്‍ കണ്‍വീനര്‍ എസ്. ഉമാദേവി സ്വാഗതവും വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ജെ. മഹാദേവന്‍ നന്ദിയും പറയും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പി.ആര്‍. രാധാകൃഷ്ണന്‍, എന്‍. പത്മകുമാര്‍, എസ്. ശിവദാസ്, ഡി. അശ്വനിദേവ്, ഡോ. സജിത് ഏരൂരേത്ത്, സഞ്ജിത് ശിവാനന്ദന്‍, തൃക്കുന്നപ്പുഴ ഉണ്ണികൃഷ്ണന്‍, ഇടവൂര്‍ രാജഗോപാല്‍, എ. കൃഷ്ണഭദ്രന്‍, ഹരികുമാര്‍ ഇളയിടത്ത്, ജെ. മഹാദേവന്‍, ഡോ. അര്‍ച്ചന ഹരികുമാര്‍, ജി. അമൃതരാജ്, ജി. മോഹനന്‍ നായര്‍, ഡോ. കെ. ജയപ്രകാശ്, ശ്രീകുമാര്‍ ഭാരതി, പി.എസ്. സുരേഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ. ശ്രീകുമാര്‍, വൈ. യോഗേഷ്, എസ്. ശിവദാസ് എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. സമാപന സഭയില്‍ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കെ.സി. സുധീര്‍ ബാബു വിഷയങ്ങള്‍ ക്രോ ഡീകരിച്ച് അവതരിപ്പിക്കും. പി. വേണുഗോപാല്‍ സ്വാഗതവും പ്രശാന്ത് പൈ നന്ദി യും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.