ഏലപ്പാറ: പള്ളിക്കുന്ന് പത്തുപറയില്‍ ഹോംപ്ലാന്റേഷന്റെ കീഴിലുള്ള സ്ഥലത്ത് നില്ക്കുന്ന വന്‍ മരങ്ങള്‍ ആറോളം വീടുകള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. വീടിനോട് ചേര്‍ന്ന് മണ്‍തിട്ടയുടെ മുകളില്‍ നില്ക്കുന്ന മരങ്ങളുടെ ചുവട്ടിലുള്ള മണ്ണ് ഒലിച്ച്പോയി എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. വേണ്ടപ്പെട്ട അധികാരികളെ വിവരമറിയിച്ചിട്ടും ഒരു നടപടിയും ഇല്ല. ഇവിടുത്തെ ജനങ്ങള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്കുവാന് തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: