നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ കൂട്ടുപ്രതി അറസ്റ്റില്‍. കമ്പം സ്വദേശി പ്രഭുവിനെയാണ് നെടുങ്കണ്ടം സി.ഐയുടെ ചുമതലയുള്ള മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരാഴ്ച മുന്‍പാണ് ഈ കേസിലെ മുഖ്യ പ്രതിയെ പോലീസ് പിടികൂടിയത്. മുഖ്യ പ്രതി പിടിയിലായപ്പോള്‍ പ്രഭു കമ്പത്തേയ്ക്ക് മുങ്ങുകയായിരുന്നു. ഇയാളെ ഇന്ന് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം കഴിയുന്നയാളാണ് പ്രഭു. ഇയാള്‍ക്ക് തമിഴ്നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: