മുംബൈ: ദേശീയഗാനം തെറ്റായി ആലപിച്ച ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസ്. മുംബൈയിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
മുംബൈയില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രോ കബഡി ലീഗിന്റെ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചാണ് സണ്ണി ലിയോണ്‍ ദേശീയഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി ലിയോണ്‍ തെറ്റായി ഉച്ചരിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഒരുപാടു തവണ പാടി നോക്കിയ ശേഷമാണ് ദേശീയ ഗാനം വേദിയില്‍ ആലപിച്ചതെന്നും എന്നിട്ടും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നു. ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: