കെട്ടിടം തകര്‍ന്നു: ആളപായമില്ല

Friday 22 July 2016 9:30 pm IST

മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറിന് സമീപം കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്നലെ ഉച്ചയ്ക്കാണ് കെട്ടിടത്തിന്റെ മുകള്‍തട്ട് ഇടിഞ്ഞു വീണത്. താമസക്കാര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. ലോബോ ജംഗ്ഷന് വടക്ക് മാറി ബസാര്‍ റോഡിന് സമീപം ഓട്ടോ ഡ്രൈവര്‍ എം.പി. ഹമീദിന്റെ 5/592 നമ്പര്‍ വീടാണ് തകര്‍ന്നത്. കുടുംബത്തിലുള്ള എല്ലാവരും ബാംഗ്ലൂരില്‍ വിവാഹ ചടങ്ങിന് പോയിരിക്കുകയായിരുന്നു. താഴത്തെ നിലയില്‍ രണ്ട് കടമുറികളുള്ള കെട്ടിടത്തിന് അഞ്ച് പതിറ്റാണ്ടിലെറെ പഴക്കമുണ്ടെന്നാണ് പറയുന്നത്. നഗരസഭാംഗം ടി.കെ. അഷറഫ്, റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ നഗരസഭാ ഉേദ്യാഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി റിപ്പോര്‍ട്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.