കണ്ണൂര്‍: അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലു ള്ള ഫാര്‍മസി കോളേജില്‍ 201617 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഫാര്‍മസി കോഴ്സുകളില്‍ മാനേജുമെന്റ് ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചു. എം.ഫാം ഫാര്‍മക്കോളജി, എം.ഫാം ഫാര്‍മക്കോ ഗ്നസി, എം.ഫാം ഫാര്‍മസ്യൂട്ടിക്സ് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 55 ശതമാ നം മാര്‍ക്കില്‍ കുറയാതെ നേടിയ ബി.ഫാം ബിരുദമാണ് എം.ഫാം കോഴ്സില്‍ അപേക്ഷിക്കാനുള്ള യോഗ്യത.
അപേക്ഷാഫോറവും പ്രോസ്പെക്ടസും കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്ന് നേരിട്ട് ലഭി ക്കും. 1000 രൂപയാണ് വില. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കുന്നവര്‍ പരിയാരത്ത് മാറാവുന്ന വിധത്തില്‍ പ്രിന്‍സിപ്പാള്‍, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂര്‍ എന്നപേരിലെ ടുത്ത 1000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാനതീയ്യതി ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ ംംം.ാരുമൃശ്യമൃമാ.രീാ എന്ന് സ്ഥാപനത്തിന്റെ വെബ്സൈറ്റിലും 0497 2882154 എന്ന നമ്പറിലും ലഭ്യമാണെന്നും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: