കണ്ണൂര്‍: കണ്ണൂര്‍ റോട്ടറി ക്ലബ്ബ്, പുതിയ പ്രസിഡന്റ് മനോഹര്‍ കമ്മത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരിലും പരിസരപ്രദേശത്തും നടത്തിവരുന്ന നിരവധി സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലും ചിറക്കല്‍ രാജാസ് ഹൈസ്കൂളിലും ഏഴ് ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഏര്‍പ്പാടാക്കുന്നു. ഇത് കൂടാതെ ഗവ. ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും വിവിധ സ്ഥലങ്ങളിലായി ക്യാമറകളും സ്ഥാപിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ചിറക്കല്‍ രാജാസ് ഹൈസ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം 23ന് ഉച്ചക്ക് 2 മണിക്ക് പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ ടി.സോമശേഖരന്‍, ഇ.ബാലകൃഷ്ണന്, മനോഹര്കമ്മത്ത്, സുനില്‍ കണാരന്, ലാവണ്യ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: