2016-മഴയാത്ര 23 ന്

Friday 22 July 2016 10:00 pm IST

കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചെമ്പേരി നിര്‍മല ഹയര്‍സെക്കണ്ടറി സ്‌കൂളും സംയുക്തമായി വൈതല്‍ മലയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കായി മണ്‍സൂര്‍ 2016-മഴയാത്ര എന്ന പേരില്‍ പ്രകൃതി ദര്‍ശന പഠനയാത്ര സംഘടിപ്പിക്കുന്നു. 23 ന് കാലത്ത് പത്തിന് കെ.സി.ജോസഫ് എംഎല്‍എ പൊട്ടന്‍പ്ലാവില്‍ വെച്ച് യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാകലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവര്‍ സംബന്ധിക്കും. മലബാറിലെ മൂന്നാര്‍ എന്നറിയപ്പെടുന്ന വൈതല്‍ മലയെ ലോകവിനോദസഞ്ചാര ഭൂപടത്തിലേക്കുയര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മഴയാത്ര സംഘടിപ്പിക്കുന്നത്. വൈതല്‍ റിസോര്‍ട്ട് ടൂറിസം കോംപ്ലക്‌സ് സഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലവിധ സൗകര്യങ്ങളോട് കൂടിയുമാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9447888921, 9946618365. രജിസ്‌ട്രേഷന്‍ ഫീസില്ല. പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഉച്ചഭക്ഷണം ഇലയില്‍ പൊതിഞ്ഞ് കൊണ്ട് വരേണ്ടതാണ്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഒഴിവാക്കണം. മഴയാത്രയില്‍ സന്ദേശം പ്രചരിപ്പിക്കുന്ന സ്‌കൂളിന് സമ്മാനം ഉണ്ടാരിക്കുന്നതാണ്. ആവശ്യമെങ്കില്‍ കുട, റെയിന്‍കോട്ട് എന്നിവ കരുതാവുന്നതാണ്. പങ്കെടുക്കുന്ന സ്‌കൂളുകള്‍ കാലത്ത് പത്തിന് മുമ്പായി ഡിടിപിസി ബോയ്‌സ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷാജി വര്‍ഗീസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാത്യു ജോസഫ്, കെ.സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.