മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം

Friday 22 July 2016 9:31 pm IST

കൊച്ചി : തിരുവനന്തപുരത്തും കൊച്ചിയിലും അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചത്തില്‍ മീഡിയ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ സംസ്ഥാന സമിതി പ്രതിഷേധിച്ചു. സ്വതന്ത്രമായി തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതെ കോടതിക്കകത്തും തെരുവിലും തടഞ്ഞുവെയ്ക്കുക ഗുണ്ടകളെ പോലെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്ത നടപടി അപമാനവും ജനാധിപത്യത്തിന് ഭീഷണിയുമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എ.എസ്. ആദര്‍ശ് ആവശ്യപ്പെട്ടു. ആലുവ: ആലുവയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ടൗണ്‍ഹാളിന് സമീപം ഗാന്ധിപ്രതിമക്ക് മുമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ.വി. ദേവസി ഉദ്ഘാടനം ചെയ്തു. കറുത്ത റിബണില്‍ കൈകള്‍ കൂട്ടികെട്ടിയായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് ആലുവ കെഎസ്ആര്‍ടിസി കവലയില്‍ നടന്ന പ്രതിഷേധ യോഗം കെ.സി. സ്മിജന്‍ ഉദ്ഘാടനം ചെയ്തു. റഫീക്ക് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.എം. ഫിറോസ്, എ.ജെ. റിജാസ്, ജെറോം മൈക്കിള്‍, എം.ജി. സുബിന്‍, ഷാജി കോട്ടേപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ശ്രീമൂലം മോഹന്‍ദാസ്, എസ്.എ. രാജന്‍, സാബു പരിയാരത്ത്, ജോസി പി. ആന്‍ഡ്രൂസ്, കെ.കെ. സലീം, അശോകപുരം നാരായണന്‍, റെനി ജേര്‍ജ്, എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചിയില്‍ കൊച്ചി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തോപ്പുംപടി പ്രസ്സ് ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.ബി സലാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. റോഷന്‍ കുമാര്‍ ആമുഖപ്രസംഗം നടത്തി. പി.എ അബ്ദുള്‍ റഷീദ്, പി.ബി. ചന്ദ്രബാബു, വി കെ അബ്ദുള്‍ കരീം, എസ്. കൃഷ്ണ കുമാര്‍, ആര്‍ ശെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു. സി.എസ്. ഷിജു, എം.എം. സലീം. ഷിജോ ആന്റണി.എസ്, രാമചന്ദ്രന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.