കോഴിക്കോട്: 2015ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിനുള്ള കാലിക്കറ്റ് പ്രസ് ക്ലബിന്റെ പി. ഉണ്ണികൃഷ്ണന് അവാര്‍ഡിന് മനോരമ ന്യൂസ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റോമി മാത്യു അര്‍ഹനായി. 2015 മെയ് 18ന് സംപ്രേഷണം ചെയ്ത ”കെട്ടഴിയുന്ന അഴിമതിച്ചാക്ക്” എന്ന ന്യൂസ് സ്റ്റോറിക്കാണ് അവാര്‍ഡ്. പി.ജെ. ജോഷ്വ, ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എം.പി. ബഷീര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.
കോട്ടയം മണിമല സ്വദേശിയാണ്. നേരത്തെ കൊച്ചി ബ്യൂറോ ചീഫായിരുന്നു.
പിടിഐ ദല്‍ഹി ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്.
ഈ മാസം അവസാനം നടക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീഡിയ അവാര്‍ഡ് വിതരണ ചടങ്ങില്‍ ഉണ്ണികൃഷ്ണന് അവാര്‍ഡും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: