നിലപാടില്‍ ഉറച്ച് ജയശങ്കര്‍

Friday 22 July 2016 9:54 pm IST

കൊച്ചി: മാധ്യമപ്രവർത്തകർക്കെതിരെ അഭിഭാഷകർ നടത്തിയ അക്രമത്തിൽ തനിക്ക് യോജിപ്പില്ലെന്ന് അഡ്വ. എസ്. ജയശങ്കർ. തനിക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. വിശദമായ പ്രതികരണങ്ങൾ നോട്ടീസ് ലഭിച്ചശേഷം നൽകാം. നടപടികളിൽ ഭയമില്ല. അഭിഭാഷകസംഘടനയിൽ 28 വർഷമായി ആത്മാർത്ഥമായി പ്രവർത്തിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പക്ഷെ അക്രമത്തെ ഞാൻ അനുകൂലിക്കുന്നില്ല. അഭിഭാഷകരുടെ അതിര് വിട്ട നടപടിയിൽ എനിക്ക് യോജിപ്പില്ല. അഭിഭാഷകൻ നിരപരാധിയാണെങ്കിൽ അത് കോടതിയിൽ തെളിയിക്കണം. ഇതിൽ സഹകരിക്കരുതെന്നും ഇത് ശരിയായ രീതിയല്ലെന്നും സംഘടനയിൽപ്പെട്ട ആളുകളോട് താൻ പറഞ്ഞിരുന്നത് ശരിയാണെന്നും ജയശങ്കർ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.