മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച് വിദേശമദ്യ വില്‍പ്പന : ഒരാള്‍ പിടിയില്‍

Friday 22 July 2016 10:03 pm IST

രാജേഷ്‌

ചാലക്കുടി: മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച് അനധികൃതമായി വിദേശമദ്യ വില്‍പ്പന നടത്തിയിരുന്നയാളെ പോലീസ് പിടികൂടി. മേലൂര്‍ കൂവ്വക്കാട്ടു കുന്നില്‍ അനധികൃത വിദേശമദ്യം വില്‍പ്പന നടത്തിയിരുന്നയാളെ ചാലക്കുടി സിഐ എം.കെ.കൃഷ്ണനും,കൊരട്ടി എസ്‌ഐ ടി.രാജേഷ് കുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
മേലൂര്‍ കൂവ്വക്കാട്ടുകുന്ന് മണപ്പിള്ളി വേലായുധന്‍ മകന്‍ രാജേഷിനെയാണ് (44) പിടികൂടിയിരിക്കുന്നത്.ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വിദേശ മദ്യം വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍ക്കുകയായിരുന്നു. പ്രതിയില്‍ നിന്ന് 4 ലിറ്റര്‍ വിദേശമദ്യം വിറ്റു കിട്ടിയ പണവും പിടികൂടി.മുന്‍പ് ചാരായം വിറ്റത്തിന് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളില്‍ അനധികൃത മദ്യ വില്‍പ്പന പെരുകുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നീരിക്ഷണത്തിലായിരുന്നു പോലീസ്.എസ്.ഐ എ.കെ.അജയന്‍,ക്രൈ സ്‌ക്വാഡ് അംഗങ്ങളായ എം.സതീശന്‍,വി.എസ്.അജിത്കുമാര്‍,വി.യു.സില്‍ജോ,ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.