പാനൂര്‍: കടവത്തൂരില്‍ വീടു തകര്‍ന്നു. കഴിഞ്ഞ ദിവസത്തെ മഴയിലാണ് ഓടിട്ട ഇരുനില വീടു തകര്‍ന്നത്. കുറൂളിക്കാവിനു സമീപത്തെ കല്ലറ ശശിയുടെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ആളുണ്ടായെങ്കിലും ശബ്ദം കേട്ട് പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല. ഓടുകള്‍ പൂര്‍ണ്ണമായും താഴേക്കു വീണനിലയിലാണ്. ചുമരുകള്‍ വിണ്ടുകീറിയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്ന ു.തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂര്‍ മുഹമ്മദ് സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: