പയ്യാവൂര്‍: കാലിത്തീറ്റ വിലയിലെ സബ്സിഡി പുനസ്ഥാപിക്കുക, പാലിന്റെ വില നിശ്ചയ പട്ടിക പുനക്രമീകരിക്കുക, മില്‍മ ബോണസ് കര്‍ഷകര്‍ക്ക് പൂര്‍ണമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ക്ഷീരകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. സബ്സിഡി ഉള്‍പ്പെടെ 700 രൂപ മാത്രം ഉണ്ടായിരുന്ന കാലിത്തീറ്റ ഇപ്പോള്‍ 900 രൂപ ആയിരിക്കെ സബ്സിഡി ഇല്ലാതെയാണ് കര്‍ഷകര്‍ക്ക് ഇത് ലഭിക്കുന്നത്. മില്‍മ കര്‍ഷകര്‍ക്ക് നല്കുന്ന ബോണസില്‍ നാമമാത്ര തുക മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതൊരു ജീവിതമാര്‍ഗമായി കാണാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കുന്നതിനായി 27ന് വൈകുന്നേരം 4.30 ന് പൈസക്കരിയില്‍ യോഗം ചേരുമെന്നും മുഴുവന്‍ ക്ഷീരകര്‍ഷകരും പങ്കെടുക്കണമെന്നും ക്ഷീരകര്‍ഷക തൊഴിലാളി യൂണിയന് ഭാരവാഹികള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: