ഇരിട്ടി: മഴക്കാല രോഗങ്ങള്‍കൊണ്ട് പൊറുതിമുട്ടുന്ന മലയോര ജനതയുടെ ഏക ആശ്രയമായ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കാത്തത് മൂലം ഇവിടെ എത്തുന്ന നൂറുകണക്കായ രോഗികള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ആശുപത്രിയുടെ ശോച്യാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് ഇവിടെ എത്തുന്ന രോഗികളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തും. ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒപ്പ് ശേഖരണം രാവിലെ 9.30ന് ആശുപത്രി പരിസരത്തു ആരംഭിക്കും. ഒപ്പ് ശേഖരണത്തിനു ശേഷം ഇതോടൊപ്പം ആശുപത്രിയുമായി ബന്ധപ്പെട്ട ബിജെപിയുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: