കണ്ണൂര്‍: കേരളത്തിലെ പന്തല്‍-ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് എടക്കാട് മേഖലാ സമ്മേളനം പ്രസിഡണ്ട് സംഗം രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് എ.വി.ഗോവിന്ദന് ഉദ്ഘാടം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.വി.ബാലന് കാസര്‍ഗോഡ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജില്ലാ ഭാരവാഹികളായ പ്രകാശ് കുമാര്‍, പി.സന്തോഷ് കുമാര്‍, സോമ സുന്ദരന്‍, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി രത്നകുമാര്‍ കെ.കെ. സ്വാഗതവും സെക്രട്ടറി തരംഗ് രമേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: