കണ്ണൂര്‍: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേരള നവോത്ഥാന ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ വിചാര സത്രം നടത്തും. 24ന് രാവിലെ 9.30മുതല്‍ കണ്ണൂര്‍ ഐഎംഎ ഹാളില്‍വെച്ച് നടക്കുന്ന സത്രത്തില്‍ വടക്കേ മലബാറില്‍ വിശിഷ്യ കണ്ണൂര്‍ ജില്ലയില്‍ നടന്ന സാംസ്കാരിക സാമൂഹ്യ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മണ്മറഞ്ഞുപോവുകയും ചെയ്ത നവോത്ഥാന നായകന്മാരെയും പ്രസ്ഥാനങ്ങളെയും കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്.സഞ്ജയന്, ഡോ.കൂമുള്ളി ശിവരാമന് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: