മമ്പറം:”മമ്പറം ജനക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10ന് മമ്പറം യുപി സ്കൂളില്‍ ജൈവ കര്‍ഷക കൂട്ടായ്മയും കാര്‍ഷിക സെമിനാറും നടത്തും. രാവിലെ 10ന് ജനക്ഷേമ സമിതി പ്രസിഡണ്ട് പി.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മധുസൂദനന് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. മനോജ് അണിയാരത്ത് മുഖ്യ പ്രഭാഷണം നടത്തും. കൃഷി ഓഫീസര്‍ വിഷ്ണു എസ് നായര്‍, രാജന് വേങ്ങാട്, ബാബു ആലപ്പാട്, തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: