തിരുവനന്തപുരം: പ്രശസ്തമായ പെസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന് (പാറ്റ) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള ടൂറിസത്തിന് ഇരട്ട സ്വര്‍ണനേട്ടം.
വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ സ്ഥാനമുറപ്പിക്കാന്‍ സഹായകമായ നൂതന വിപണന മാതൃകകളെ മുന്‍നിര്‍ത്തിയാണ് ഈ പുരസ്കാരങ്ങള്‍.
മാര്‍ക്കറ്റിംഗ് മീഡിയ മേഖലയില്‍ കേരളം സ്വന്തമാക്കിയ രണ്ട് പുരസ്കാരങ്ങള്‍ സംപ്രേഷണ മാധ്യമങ്ങളിലെ യാത്രാപരസ്യം, ഇ-ന്യൂസ്ലെറ്റര് എന്നീ വിഭാഗങ്ങളിലായാണ്. വിസിറ്റ് കേരള ടെലിവിഷന്‍ പരസ്യം, ഏറെ പ്രചാരം നേടിയ കേരള ടൂറിസം ഇ-ന്യൂസ്ലെറ്റര് എന്നിവയ്ക്കാണ് ഈ പുരസ്കാരങ്ങള്‍.
സപ്തംബര്‍ ഒമ്പതിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ പാറ്റ ട്രാവല്‍മാര്‍ട്ടിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: