തളിപ്പറമ്പ്: മലബാറിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വ്വീസ് തുടങ്ങി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, സെന്റ് മേരീസ് മരിയന്‍ തീര്‍ത്ഥാടന പള്ളി, ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം മലബാര്‍ വികസന സമിതി പ്രസിഡണ്ട് അഡ്വ.ബിനോയ് തോമസ് നിര്‍വ്വഹിച്ചു. രാവിലെ 7ന് തളിപ്പറമ്പില്‍ നിന്നും പുറപ്പെടുന്ന ബസ്സ് ഉച്ചയ്ക്ക് 1 മണിക്ക് തിരുനെല്ലിയിലും അവിടെനിന്ന് 2.22ന് പുറപ്പെടുന്ന ബസ്സ് രാത്രി 8.45ന് തളിപ്പറമ്പിലും എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: