പരപ്പനങ്ങാടി(മലപ്പുറം): നാല്പതുകാരിയായ വീട്ടമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് അറുപതോളം മുഴകള്‍. മലപ്പുറം പരപ്പനങ്ങാടി അഞ്ചപ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയില്‍ നിന്നാണ് മുഴ നീക്കിയത്.
ഒരുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍മാരായ സി.വി.സലീം, രജീന.ഇ.പി, സൈതലവി.വി, ശോഭ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്. നാലു വര്‍ഷം മുമ്പ് ഈ സ്ത്രീയുടെ വയറ്റില്‍ നിന്ന് മുഴനീക്കം ചെയ്തിരുന്നു. വീണ്ടും ഗര്ഭിണികളുടേതുപോലെ വയര്‍ വളര്‍ന്നതിനാല്‍ ഡോക്ടര്‍മാര്‍ സ്കാനിങ്ങിന് നിര്‍ദേശിക്കുകയായിരുന്നു.
മുഴകള്‍ക്ക് നാല് കിലോ ഭാരവുമുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ ഇവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: